സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശത്തിൽ പറയുന്നു.
സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ വിവിധ സംസ്ഥാനങ്ങൾ കർശനമാക്കി തുടങ്ങിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,561 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.44 ശതമാനമാണ്. ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2726 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
0 Comments