banner

ദളിത്‌ വിദ്യാർത്ഥി അധ്യാപകനാൽ കൊല്ലപ്പെട്ട സംഭവം; കാഞ്ഞാവെളിയിൽ കെ.ടി.എം.എസ് പ്രതിഷേധിച്ചു

അഞ്ചാലുംമൂട് : രാജസ്ഥാനിൽ ദളിത്‌ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള തണ്ടാൻ മഹാസഭ തൃക്കരുവ മേഖല സംഘടിപ്പിച്ച പ്രതിക്ഷേധപ്രകടനം കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹിന്ദു വിഭാഗത്തിൽപ്പെടുന്ന തങ്ങളെ പോലും സഹോദരങ്ങളായി കാണാൻ മുന്നോക്ക വിഭാഗക്കാർക്ക് കഴിയുന്നില്ലെന്നും വോട്ടിന് മാത്രമാണ് തങ്ങളെ ആവശ്യമുള്ളതെന്നും ഇത്തരത്തിലുള്ള അവഗണകൾ രാജ്യത്തുടനീളം നടക്കുകയാണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.

കാഞ്ഞാവെളിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേരളപുരം മേഖല കൗൺസിലർ ജിജി, തൃക്കരുവ മേഖല കൗൺസിലർ ബി. കുഞ്ഞുമോൻ എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജേഷ്, അജി,ബാബു, ലാലി കാഞ്ഞാവെളി, വിദ്യാധരൻ തുടങ്ങിയവരും പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

കഴിഞ്ഞ 14 നാണ് അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ച ബാലനെ അധ്യാപകൻ മർദിച്ച് കൊലപ്പെടുത്തിയതായ വാർത്ത പുറത്ത് വരുന്നത്. സംഭവത്തില്‍ അധ്യാപകനെ പൊലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു. ജലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ജൂലൈ 20നാണ് സംഭവം. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി 300 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

إرسال تعليق

0 تعليقات