banner

ആഗ്രഹ സഫലീകരണത്തിന് 15 ദിവസം ബാക്കി നിൽക്കെ മരണം; അനസ് ഹജാസിന്റെ മൃതദേഹം ജന്മനാട്ടിൽ

സ്കേറ്റിംഗ് ബോര്‍ഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ ഹരിയാനയിൽ വച്ച് വാഹനാപകടത്തിൽ മരിച്ച സ്കേറ്റിംഗ് താരം അനസ് ഹജാസിന്റെ ഭൗതിക ദേഹം ജന്മനാട്ടിലെത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് ഹജാസ് മരണപ്പെട്ടത്. 

 ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടര്‍ന്ന് അനസിൻ്റെ ജന്മസ്ഥലമായ വെഞ്ഞാറമൂടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് അനസിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ഇവിടേക്ക് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ചുള്ളാളം ജുമാമസ്ജിദിൽ ഖബറടക്കും. 

ഹരിയാനയിലെ കൽക്കയിൽ വെച്ച് അനസ് ഹാജസിനെ ഒരു ട്രക്കിടിഛനു മരണപ്പെട്ടത്. കഴിഞ്ഞ മെയ് 23 നാണ് സ്കേറ്റിംഗ് ബോർഡിൽ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയായിരുന്നു മരണം. സഞ്ചാര പ്രിയൻ കൂടിയായ അനസിന്റെ സ്വപ്‌നമായിരുന്നു സ്കേറ്റിംഗ് ബോര്‍ഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്ര.

Post a Comment

0 Comments