banner

ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷയിൽ ഗുജറാത്തിന് സുപ്രീംകോടതി നോട്ടീസ്



ഡല്‍ഹി : ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവു​ണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ്.


ksfe prakkulam



സുപ്രീം കോടതിയാണ് ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചത്. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ നിലപാട് അറിയിക്കാൻ ആണ് സുപ്രീം കോടതി നിർദേശം. ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ ആണ് സുപ്രീം കോടതി തീരുമാനം

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.

ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെറ്റൽവാദിനെതിരെ കേസ് എടുത്തത്.

إرسال تعليق

0 تعليقات