banner

വിചാരണയ്ക്ക് ഹാജരായില്ല; ഡി.വൈ.എസ്.പി.ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്



തിരുവനന്തപുരം: തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഫോർട്ട് സിഐയും നിലവിലെ ഡി.വൈ.എസ്.പിയുമായ എസ്.വൈ സുരേഷിനെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.വൈ.സുരേഷ് കേസ് വിചാരണയ്ക്ക് എടുത്ത ശേഷം പലതവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല.

പിന്നീട് കോടതി ജാമ്യ വ്യവസ്ഥയുള്ള വാറന്റ് പുറപ്പെടുവിച്ചിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

2013 ഒക്ടോബര്‍ 23-ന് പടിഞ്ഞാറേക്കോട്ട വാഴപ്പള്ളി ലെയ്നില്‍ ഡ്രെയ്നേജ് ലെയ്ന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനെത്തിയ എസ്.ഐ. സി.ശ്രീജിത്തിനെ, മഹാദേവന്‍ എന്നയാള്‍ കൈയേറ്റം ചെയ്തു എന്ന കേസാണ് കോടതി പരിഗണിക്കുന്നത്.

ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് ഫോര്‍ട്ട് സി.ഐ. ആയിരുന്ന എസ്.വൈ.സുരേഷാണ്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments