കൊച്ചി : നിങ്ങൾ വാട്സ്ആപ്പിൽ മെസെജ് തെറ്റായി അയച്ചു എന്നിരിക്കട്ടെ, ഡീലിറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞെന്ന ടെന്‍ഷന്‍ ഇനി വേണ്ട. രണ്ട് ദിവസത്തിനുള്ളില്‍ ഡീലിറ്റ് ചെയ്തതാല്‍ മതി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപയോഗിക്കാനുള്ള സമയം വര്‍ദ്ധിപ്പിച്ചു.
സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണിത്.
നേരത്തെ ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാന്‍ കഴിയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്ട്സ്‌ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ അപ്ഡേഷന്‍ അനുസരിച്ച് രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്ട്സ്‌ആപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധിയെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ഡീലിറ്റ് ഫോര്‍ എവരിവണ്‍ അവതരിപ്പിക്കുമ്പോള്‍ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധി ഏഴ് മിനിറ്റ് ആയിരുന്നു. നിലവില്‍ പുതിയ അപ്ഡേഷന്‍ ലഭ്യമാകണമെങ്കില്‍ സെന്‍ഡറിനും റീസിവറിനും വാട്സാപ്പിന്റെ ലേറ്റസ്റ്റ് പതിപ്പുണ്ടായിരിക്കണം.
എന്നിരുന്നാലും ആന്‍ഡ്രോയിഡിന് ലഭ്യമാകുന്ന അപ്ഡേറ്റ് ഐഒഎസിലും ലഭ്യമാകുമെന്നാണ് നിഗമനം. മെസെജ് ഡീലിറ്റ് ചെയ്യാന്‍ എളുപ്പമാണ്. ഡീലിറ്റ് ചെയ്യേണ്ട മെസെജില്‍ ടാപ്പുചെയ്‌ത് പിടിക്കുക, തുടര്‍ന്ന് ഡീലിറ്റ് ടാപ്പുചെയ്യുക – “ഡീലിറ്റ് ഫോര്‍ എവരിവണ്‍” തിരഞ്ഞെടുക്കുക.
ഇതു കൂടാതെ സംഭാഷണങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്ട്‌സ്‌ആപ്പ് മറ്റ് മൂന്ന് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളില്‍ നിന്ന് ലെഫ്റ്റാകുക, ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാന്‍ പറ്റുന്ന രീതിയില്‍ അയയ്ക്കുന്ന മെസെജിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുക എന്നിവയാണ് ഈ ഫീച്ചറുകള്‍.
കോളുകള്‍ക്കും മെസെജുകൾക്കുമായി ഡിഫാള്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍, ടു ഫാക്ടര്‍ വെരിഫിക്കേഷന്‍, അനാവശ്യ ചാറ്റുകള്‍ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ടുചെയ്യാനുമുള്ള സെറ്റിങ്സ് തുടങ്ങിയ ഫീച്ചറുകളും വാട്ട്സ്‌ആപ്പ് നല്‍കുന്നുണ്ട്.
0 Comments