തിരുവനന്തപുരം : തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി അജയൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
.gif)
0 Comments