banner

ദേശീയ പാതയിലെ കുഴികൾ അടയ്ക്കാന്‍ ഹൈക്കോടതിയുടെ നിർദേശം



കൊച്ചി : ദേശീയ പാതയിലെ കുഴികൾ അടയ്ക്കാന്‍ ഹൈക്കോടതിയുടെ നിർദേശം. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയനൽ ഓഫിസർക്കും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് നിർദേശം. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയിൽ, റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.

നെടുമ്പാശേരിയിലെ വാർത്ത അറിഞ്ഞ അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് ദേശീയപാതിയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments