തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഓണക്കാലമായതിനാല്‍ രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചാണ് നല്‍കുന്നത്. ഇതിനായി ധനവകുപ്പ് 1534 കോടി രൂപ അനുവദിച്ചു. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെന്‍ഷനാണ് ഇന്ന് മുതല്‍ വിതരണം ചെയ്യുന്നത്.

സെപ്റ്റംബര്‍ അഞ്ചിവ് മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതേസമയം, ഓണക്കാലത്തെ അധിക ചിലവ് നേരിടാന്‍ സര്‍ക്കാര്‍ 3000 കോടി രൂപ കടമെടുക്കും. ക്ഷേമ പെന്‍ഷന്‍, ഉത്സവ ബോണസ്, ശമ്പള വിതരണം തടങ്ങിയവയ്ക്കായാണ് കടമെടുക്കുന്നത്. കഴിഞ്ഞാഴ്ച 1000 കോടി രൂപ കടമെടുത്തിരുന്നു.
0 Comments