തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ വയോധികൻ അറസ്റ്റില്‍. സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ 55കാരനാണ് പിടിയിലായത്. കിഴുവിലം മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം തൈക്കൂട്ടത്തില്‍ വീട്ടില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന കുട്ടികളോട് സ്‌കൂട്ടറില്‍ എത്തി അശ്ലീലം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
0 تعليقات