banner

മതമില്ലാത്തതിന്റെ പേരില്‍ മാറ്റി നിര്‍ത്തരുത്, മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

മതമില്ലാത്തതിന്റെ പേരില്‍ ഇവരെ മാറ്റി നിര്‍ത്തരുതെന്നും കോടതി വ്യക്തമാക്കി. മതമില്ലാത്തതിന്റെ പേരില്‍ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വിജെ അരുണ്‍ അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

ഇവര്‍ മതരഹിതരാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിനായി സര്‍ക്കാര്‍ നയവും മാനദണ്ഡവും പുതുക്കണം. മതരഹിതരുടെ അവകാശങ്ങള്‍ തടയരുതെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments