banner

പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണം; ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടികയില്‍ നിന്ന് പ്രിയ വര്‍ഗീസിനെ ഒഴിവാക്കി നിയമന പട്ടിക പുനക്രമീകരിക്കണമെന്ന ആവശ്യവുമായി പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. പ്രിയ വര്‍ഗീസ് അനധികൃതമായി നിയമനം നേടുകയാണെന്നാണ് ഹര്‍ജിയില്‍ ഡോ. ജോസഫ് സ്‌കറിയ പറയുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാള വിഭാഗം പ്രൊഫസര്‍ പട്ടികയില്‍ ഒന്നാം റാങ്കുകാരനാണ് ജോസഫ് സ്‌കറിയ. പ്രൊഫസര്‍ തസ്തികയിലേക്കുള്ള ജോസഫ് സ്‌കറിയയുടെ അപേക്ഷ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുമായി എത്തിയ ജോസഫ് സ്‌കറിയ നിയമന പ്രക്രിയയില്‍ പങ്കെടുത്തു. ഡോ. ജോസഫ് സ്‌കറിയയെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പ് മൂലം വൈസ് ചാന്‍സലര്‍ പിന്നോട്ട് പോയിരിക്കുകയാണ്.

ഈ തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ജനുവരിയില്‍ തന്നെ പൂര്‍ത്തിയായതാണ്. കോടതി നടപടികള്‍ പൂര്‍ത്തിയായില്ലെന്ന വാദമാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഉയര്‍ത്തുന്നത്. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്.

إرسال تعليق

0 تعليقات