banner

പറ്റിക്കൽ ടെസ്റ്റുകൾ നടക്കില്ല; ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റ്‌ ഓഫ്‌ലൈനിലേക്ക്


കോട്ടയം : ഇനി ഡ്രൈവിംങ് സ്‌കൂളുകളുടെ പറ്റിക്കൽ ടെസ്റ്റുകൾ നടക്കില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംങ് ലേണേഴ്‌സ് ടെസ്റ്റ് ഓഫ് ലൈൻ ആകുന്നു. കൊവിഡിനെ തുടർന്നു 2020 മാർച്ചിൽ നിർത്തി വച്ച ടെസ്റ്റാണ് ഇപ്പോൾ സമ്പൂർണമായും ഓഫ് ലൈൻ ആകുന്നത്. ആർ.ടി ഓഫിസുകളിൽ തന്നെയാകും പഴയ രീതിയിൽ ഇനി ലേണേഴ്‌സ് ടെസ്റ്റ് നടത്തുക. ടെസ്റ്റ് ഓൺലൈൻ ആയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ മലയാളത്തിൽ ടെസ്റ്റ് പാസാകുന്നതായി കണ്ടെത്തിയതോടെയാണ് ഇപ്പോൾ ഓൺലൈനിൽ നിന്നും ടെസ്റ്റ് ഓഫിസിലേയ്ക്കിറങ്ങുന്നത്.

ലേണേഴ്‌സ് ടെസ്റ്റ് ഓഫ് ലൈൻ ആകുന്നതിന്റെ ഭാഗമായി എട്ട് നിർദേശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നൽകിയിരിക്കുന്നത്. ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ തന്നെ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലും എത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് അനുസരിച്ച് തിങ്കളാഴ്ച മുതൽ, എല്ലാ ബുധനാഴ്ചകളിലും ഒഴികെയുള്ള ദിവസങ്ങളിൽ ഓഫിസുകളിൽ ലേണേഴ്‌സ് ടെസ്റ്റ് നടത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

ആർ.ടി ഓഫിസുകളിൽ കമ്പ്യൂട്ടറുകളുടെ അപര്യാപ്തത ഉണ്ടാകുകയാണ് എങ്കിൽ രാവിലെ എട്ടു മുതൽ പത്തു വരെ ഓഫിസിലെ മറ്റ് കമ്പ്യൂട്ടറുകൾ ഇതനായി ഉപയോഗിക്കാവുന്നതാണ്. 20 ന് വൈകിട്ടിനു മുൻപായി ഓഫിസിലെ കമ്പ്യ്ൂട്ടറുകളുടെയും മറ്റു രേഖകളുടെയും വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിക്കുന്നു.

Post a Comment

0 Comments