ലേണേഴ്സ് ടെസ്റ്റ് ഓഫ് ലൈൻ ആകുന്നതിന്റെ ഭാഗമായി എട്ട് നിർദേശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നൽകിയിരിക്കുന്നത്. ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ തന്നെ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലും എത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് അനുസരിച്ച് തിങ്കളാഴ്ച മുതൽ, എല്ലാ ബുധനാഴ്ചകളിലും ഒഴികെയുള്ള ദിവസങ്ങളിൽ ഓഫിസുകളിൽ ലേണേഴ്‌സ് ടെസ്റ്റ് നടത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
ആർ.ടി ഓഫിസുകളിൽ കമ്പ്യൂട്ടറുകളുടെ അപര്യാപ്തത ഉണ്ടാകുകയാണ് എങ്കിൽ രാവിലെ എട്ടു മുതൽ പത്തു വരെ ഓഫിസിലെ മറ്റ് കമ്പ്യൂട്ടറുകൾ ഇതനായി ഉപയോഗിക്കാവുന്നതാണ്. 20 ന് വൈകിട്ടിനു മുൻപായി ഓഫിസിലെ കമ്പ്യ്ൂട്ടറുകളുടെയും മറ്റു രേഖകളുടെയും വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിക്കുന്നു.
0 تعليقات