banner

തിരക്കുമൂലം ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി: ചിത്രങ്ങള്‍ വൈറല്‍



ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടനിലാണ് അദ്ദേഹമുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് മുഹമ്മദ് അൽ മക്തൂം. ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും ലളിതമായ ജീവിതം നയിക്കാനും താത്പര്യപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സമാനമായ ഒരു വീഡിയോ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോയും ഫോട്ടോയും വൈറലായിരിക്കുന്നത്.

ksfe prakkulam

ലണ്ടനിലെ ആള്‍ക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാന്‍ പങ്കുവെച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിൻ ഗതാഗത സംവിധാനമായ ലണ്ടന്‍ ട്യൂബില്‍ സുഹൃത്ത് ബദര്‍ അതീജിനൊപ്പം യാത്ര ചെയ്യുകയാണ് ഹംദാന്‍. ട്രെയിനിലെ മറ്റാർക്കും അദ്ദേഹത്തെ മനസിലായിട്ടില്ലെന്ന് വ്യക്തം. ‘ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. പക്ഷേ ബദറിന് ഇപ്പൊഴേ ബോറടിക്കാന്‍ തുടങ്ങി’ എന്ന കുറിപ്പും ഈ സെല്‍ഫി ചിത്രത്തിനൊപ്പമുണ്ട്.

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന് ലൈക്ക് അടിച്ചും കമന്റ് ചെയ്തും ഷെയ്ഖ് ഹംദാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മലയാളി ഫോട്ടോഗ്രാഫറും കോഴിക്കോട് സ്വദേശിയുമായ നിസ്ഹാസ് അഹമ്മദ് എടുത്ത ചിത്രത്തിനാണ് അദ്ദേഹം ലൈക്ക് അടിച്ചത്. ദുബായിയുടെ ഒരു മനോഹര ദൃശ്യമാണ് ഈ ചിത്രത്തിലുള്ളത്.


Post a Comment

0 Comments