ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിന് വയറിനാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനായ യദുകൃഷ്ണയ്ക്കും മർദ്ദനത്തിൽ കാര്യമായ പരിക്കുകളുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആർ.എസ്.എസ് എന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തില്‍ എട്ടോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
വയറിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ നേതൃത്വത്തില്‍ നിരവധി പേര്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ എത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
0 تعليقات