സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് സെൻ (72) തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
"ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു, പക്ഷേ ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു," അദ്ദേഹത്തിൻ്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ സെൻ, 2004 മുതൽ 2014 വരെ ആസൂത്രണ കമ്മീഷനിൽ അംഗമായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത് സെന്നിന്റെ മരണ വിവരം സഹോദരനായ ഡോ. പ്രണബ് സെൻ ആണ് അറിയിച്ചത്.
ജെഎൻയുവിൽ അധ്യാപകനായിരുന്ന സെൻ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. അദ്ദേഹം കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ചെയർമാനും ആയിരുന്നു. 1985ൽ ജെഎൻയുവിൽ വരുന്നതിന് മുൻപ് സസെക്സ്, ഓക്സ്ഡ്ഫോർഡ്, കേംബ്രിഡ്ജ്, എസെക്സ് എന്നിവടങ്ങളിലെ സർവകലാശാലകളിൽ അദ്ദേഹം പഠിപ്പിച്ചിരുന്നു.
0 Comments