കോട്ടയം : അംഗപരിമിതനും പ്രായപൂർത്തിയും ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വയോധികന് ശിക്ഷ വിധിച്ച് കോടതി.
മുട്ടമ്പലം സ്വദേശി രാജപ്പനാണ് കോടതി 27 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. ജില്ലാ പോക്സോ അഡീഷണൽ ഒന്നാം കോടതിയുടേതാണ് ശിക്ഷാവിധി. പിഴതുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിനാസ്പദമായ സംഭവം 2016 - 17 കാലഘട്ടത്തിലായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ എം.എൻ. പുഷ്കരൻ ഹാജരായി.
0 Comments