banner

കോമൺവെൽത്ത് ഗെയിംസ്: ചരിത്ര നേട്ടവുമായി മലയാളികൾ



ബെര്‍മിങ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മലയാളികള്‍ക്ക് മെഡല്‍ നേട്ടം. 17.03 മീറ്റര്‍ ദൂരം ചാടിയാണ് മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത്.

17.02 മീറ്റര്‍ ദൂരം ചാടിയിയാണ് അബ്ദുളള അബൂബക്കര്‍ വെളളി സ്വന്തമാക്കിയത്.

ആദ്യ ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ മുന്നില്‍. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ മാത്രമാണ് എല്‍ദോസിന് കണ്ടെത്താനായത്. മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് സുവര്‍ണദൂരമായ 17.03 മീറ്റര്‍ കണ്ടെത്തിയത്.

അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.

ഗെയിംസില്‍ ഇന്ത്യയുടെ 16 ാം സ്വര്‍ണമാണ് എല്‍ദോസ് കുറിച്ചത്. ഇതുവരെ ഇന്ത്യ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എല്‍ദോസ് പോളിനെയും അബ്ദുള്ള അബൂബക്കറിനെയും അഭിനന്ദിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കേരളം അത്ലറ്റിക്‌സില്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കായിക മേഖലയ്ക്കാകെ പ്രചോദനമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments