തിരുവനന്തപുരം : ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് പതിനൊന്ന് ഓർഡിനൻസുകൾ അസാധുവായി. കാലാവധി അവസാനിച്ചതോടെയാണ് ഇത്. ലോകായുക്ത ഭേദഗതി ഓർഡിനൻസും അസാധുവായവയിൽ ഉൾപ്പെടുന്നുണ്ട്.
വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ നിർമ്മാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.
0 Comments