banner

ഭീഷണിപ്പെടുത്തി ഗൂഗിൾ പേ പാസ്‌വേഡ് വാങ്ങി, ശേഷം പണം തട്ടിയെടുത്തു; ഒബാമ അറസ്റ്റിൽ

കോട്ടയം : ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ പാസ്‌വേഡ് വാങ്ങിയ കേസിലെ പ്രതി പിടിയില്‍. അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റം തലയ്ക്കൽ വീട്ടിൽ അനിൽകുമാർ മകൻ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് കെ.എ (21) യെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിയാ
യ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി  ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശപ്പെടുത്തി ശേഷം ഗൂഗിൾപേയ് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് വാങ്ങി ഇത് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടില്‍ നിന്നും പണം ട്രാൻസ്ഫർ ചെയ്ത് എടുക്കുകയായിരുന്നു. തുടര്‍ന്ന് അനസിനെ ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ്സ് സ്റ്റാൻഡിൽ ഇറക്കി വിടുകയുമായിരുന്നു.

കേസിലെ പ്രതികളിൽ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് കൂട്ടുപ്രതിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് നിന്നും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.

ഇയാൾക്ക് ഏറ്റുമാനൂർ, കടുത്തുരുത്തി,മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കയ്യിൽ വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഓ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് .ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments