കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ബി.ജെ.പി വനിതാ നേതാവും നടിയുമായ സൊണാലി ഫോഗട്ടിൻ്റെ മരണം. ഗോവയിലെ ആശുപത്രിയിൽ അന്തരിച്ച നടിയുടെ മരണത്തിന് പിന്നിലെ കാരണം ഹൃദയാഘാതമാണെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച കുടുംബ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത്.
മരിക്കുന്നതിനും ഒരു ദിവസം മുമ്പ് സൊണാലി അമ്മയുമായി സംസാരിച്ചിരുന്നു. സംഭാഷണത്തിനിടയിൽ “ഭക്ഷണത്തിന് കഴിച്ചതിത് ശേഷം തനിക്ക് അസ്വസ്ഥത തോന്നുന്നു”വെന്ന് സൊണാലി പറഞ്ഞതായി അമ്മ പറഞ്ഞുവെന്ന് സോണാലിയുടെ സഹോദരൻ രൂപേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
തന്റെ സഹോദരിക്ക് ശാരീരികക്ഷമതയുണ്ടെന്നും ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയില്ലെന്നും സൊണാലിയുടെ മൂത്ത സഹോദരൻ രാമൻ പറയുന്നു. “എന്റെ സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നില്ല. അവൾ വളരെ ഫിറ്റായിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായിട്ടില്ല. അവൾക്ക് അത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ”രാമൻ പ്രതികരിച്ചു.
ഓഗസ്റ്റ് 23 ന് ഗോവ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഗോവ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഹരിയാനയിൽ നിന്നുള്ള സൊണാലി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് ആദംപൂർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ മത്സരിച്ചിരുന്നു. 2020ൽ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും അവർ പ്രത്യക്ഷപ്പെട്ടു . 15 കാരിയായ യശോധര സോണാലിയുടെ ഏകമകളാണ്.
0 Comments