banner

മകനെ ക്രിമിനൽ സംഘം അക്രമിച്ചു ; തടയാനെത്തിയ പിതാവ് മർദ്ദനം ഏറ്റ് മരിച്ചു



എറണാകുളം : മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് മർദ്ദനമേറ്റ് മരിച്ചു. പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മർദ്ദനം ഏറ്റ് മരിച്ചത് ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.

ksfe prakkulam


ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. വിമൽ കുമാറിന്റെ വീടിന് മുൻപിലൂടെ കടന്നു പോയ ഒരു ബൈക്ക് ഇന്ന് അപകടത്തിൽപ്പെട്ടിരുന്നു.
അപകട സമയം സ്ഥലത്തുണ്ടായിരുന്ന വിമൽകുമാറിന്റെ മകനും സുഹൃത്തും ഇവരെ സഹായിച്ചു. ഈ സംഘം തന്നെ അൽപ്പസമയത്തിനകം തിരിച്ചെത്തി വിമൽ കുമാറിന്റെ മകനേയും സുഹൃത്തിനേയും മർദ്ദിക്കുകയായിരുന്നു. ഇതിനിടയിലാണ് തടയാനെത്തിയ വിമൽ കുമാറിനും മർദ്ദനം ഏറ്റത്.

മർദ്ദനത്തെ തുടർന്ന് കുഴഞ്ഞു വീണ വിമൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാർ പറയുന്നു.സംഭവത്തിൽ ആലങ്ങോട് പോലീസ് അന്വേഷണം തുടങ്ങി. ബൈക്കിലെത്തിയവരെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി പരിശോധിക്കും.

Post a Comment

0 Comments