banner

പൊതുനിരത്തിലെ കൊടികൾ നീക്കം ചെയ്തില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയണമെന്നും കോടതി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ കൊടിമരങ്ങൾ ഉയർന്നുവന്നത്. ഇതെല്ലം അധികൃതർ കണ്ണ് തുറന്ന് കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു.ഇതൊക്കെ അധികാരികൾ കണ്ണു തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയിലും പുതിയ സ്ഥിരം കൊടിമരങ്ങൾ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഇത് നടപ്പിലാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുറന്ന് പറയണമെന്നും കോടതി ആഞ്ഞടിച്ചു.

യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഇത്തരത്തിൽ നിർദേശം മുന്നോട്ട് വെച്ചത്. രാഷ്‌ട്രീയ പർട്ടികളുടെ തന്നെ കൊടി മരങ്ങളാണ് അധികവും നിരത്തുകളിലുള്ളത്. ഇവ സ്ഥാപിക്കുന്നത് അനുമതിയില്ലാതെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഇക്കാര്യത്തിൽ അധികൃതർ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നും ഇതു സംബന്ധിച്ച് സർക്കുലറുകൾ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. പാർട്ടികൾക്കും യൂണിയനുകൾക്കും കൊടിമരങ്ങൾ സ്ഥാപിക്കാവുന്നതാണ്. മറ്റുള്ളവർ കൊടി മരങ്ങൾ നാട്ടിയാൽ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

നടപ്പാതകളിലെ കൈവരികൾ, മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ, ബാനറുകൾ, തുടങ്ങിയവ നിരോധിച്ചതായി സർക്കാർ സർക്കുലർ ഇറക്കിയിരുന്നു.എന്നാൽ ഇതു സംബന്ധിച്ചല്ല വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം നിരത്തുകളിലും ട്രാഫിക് ജംഗ്ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന സ്ഥിരമായ കൊടിമരങ്ങൾ സംബന്ധിച്ചാണ് നിർദേശം.

Post a Comment

0 Comments