banner

കനത്ത മഴയിൽ മുങ്ങി കര്‍ണാടക, വ്യാപക നാശനഷ്ടം



ബെംഗളൂരു : രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കര്‍ണാടകയിൽ വ്യാപക നാശനഷ്ടം. തടാകങ്ങളും തോടുകളും കരകവിഞ്ഞതിനെ തുടര്‍ന്നു മൈസൂരു–ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

ksfe prakkulam




മലയാളികളുടേതടക്കം നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടുകളില്‍ കുടുങ്ങിയത്. തെക്കന്‍ കര്‍ണാടകയില്‍ ഒരാഴ്ചയായി കനത്ത മഴയാണ്. ചന്നപട്ടണം, ചാമരാജ് നഗര്‍, രാമനഗര്‍, കനകപുര തുടങ്ങിയ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.

ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്കു വൈകിട്ടോടെയാണു നേരിയ ശമനം ഉണ്ടായത്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബെംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള രാമനഗരി ജില്ലയിലെ കുമ്പല്‍ഗോട്ടെ കണ്‍മണി തടാകം ഇന്നലെ വൈകിട്ട് നിറഞ്ഞൊഴുകി. തടാകത്തോടു ചേര്‍ന്നു കടന്നുപോകുന്ന മൈസൂരു–ബെംഗളൂരു ദേശീയപാതയില്‍ പലയിടങ്ങളിലായി വെള്ളം പൊങ്ങി.

ഇനോരുപാളയത്തെ ടോള്‍ ഗേറ്റ് വെള്ളത്തില്‍ മുങ്ങി. ബെംഗളുരു–മൈസൂരു ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഉൾപ്പെടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. രാമനഗരിക്കു സമീപം കുനിഗല്‍ വഴി റോഡിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. വൈകിട്ടുവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Post a Comment

0 Comments