banner

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികം; കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജിഎസ് ബാബു, വി.പ്രതാപചന്ദ്രന്‍, ജി.സുബോധന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, എന്‍.പീതാംബരകുറിപ്പ്, കെ.മോഹന്‍കുമാര്‍, രഘുചന്ദ്രപാല്‍, ഷിബാബുദ്ദീന്‍ കരിയത്ത്, ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡിസിസികളുടെയും ബ്ലോക്ക്,മണ്ഡലം,ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തി.

إرسال تعليق

0 تعليقات