കൊപ്പം സ്വദേശി അലിയെയാണ് പൊലീസ് പട്ടാമ്പി പൊലീസ് സ്റ്റേഷൻ സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 4 കിലോ 200 ഗ്രാം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഇയാൾ മുൻപും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളും കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് വിൽപന നടത്തുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു.
ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം പട്ടാമ്പി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിൽ,എസ് ഐ സുഭാഷ് മോഹൻ, എ എസ് ഐ റഷീദ് അലി, പോലീസുകാരായ നൗഷാദ്, സൽമാൻ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജോളി ബാസ്റ്റിൻ എസ് സി പി ഒ മാരായ അബ്ദുൾ റഷീദ്, ശ്രീകുമാർ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
0 Comments