banner

കൊല്ലത്ത് എം.ഡി.എം.എയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പേരൂര്‍ സ്വദേശി അജു ഇയാളുടെ ഭാര്യ ബിന്‍ഷ കിളിക്കൊല്ലൂർ പാല്‍ക്കുളങ്ങര സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍ തുടങ്ങിയവരാണ് എം.ഡി.എം.എയും കഞ്ചാവുമായി കിളിക്കൊല്ലൂർ പൊലീസിൻ്റെ പിടിയിലായത്. 

ksfe prakkulam

കരിക്കോട് ഷാപ്പ്മുക്കിന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു മാസത്തിൽ താഴെയായി താമസിച്ചു വരുകയായിരുന്നു പ്രതികൾ. ഇത് സംബന്ധിച്ച് വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതോടെ പ്രതികളുടെ നീക്കം പിന്തുടർന്ന് അന്വേഷണം നടത്തുകയും. തുടർന്ന് ഇന്ന് ലോഡ്ജ് റെയ്ഡ് ചെയ്ത് പ്രതികളെ വിദഗ്ദമായി പിടികൂടുകയും ആയിരുന്നു.

പ്രതികളിൽ നിന്നായി 19 ഗ്രാം എം ഡി എം എ 30 ഗ്രാം കഞ്ചാവ് എന്നിവയും ഒന്നര ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തതായി വിവരമുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ 
അടിസ്ഥാനത്തിൽ ഡി.സി.പി സക്കറിയാ മാത്യു, കിളിക്കൊല്ലൂർ സി.ഐ വിനോദ്, എസ്.ഐ അനീഷ്, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍ എസ്.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ് തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments