ഇത് പ്രകാരമുള്ള നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ഗവണ്മെന്റ് ബസുകളിൽ യാത്ര സൗജന്യമാക്കുമെന്ന തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
60 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി യു.പി മുഖ്യമന്ത്രി
ഉത്തർപ്രദേശിൽ 60 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ഗവണ്മെന്റ് ബസുകളിൽ യാത്ര സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സംബന്ധിച്ച വിവരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിലെ തൻ്റെ ഔദ്യോഗിക ഹാൻ്റിലൂടെയാണ് പങ്ക് വെച്ചത്.
0 Comments