തിരുവനന്തപുരം : അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സംഘം ചേർന്ന് പീഡനത്തിനിരയാക്കിയ കേസിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. വെട്ടൂർ സ്വദേശി കബീർ (57), അഞ്ചുതെങ്ങ് സ്വദേശി സമീർ (33), അഞ്ചുതെങ്ങ് സ്വദേശി നവാബ് (25), അഞ്ചുതെങ്ങ് സ്വദേശി സൈനുൽ ലാബ്ദീൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2021 കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘ ആയി ചേർന്ന് ശാരീരികയുമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കുകയും ആയിരുന്നു.
പിന്നാലെ വിദ്യാർത്ഥിനിയുടെ മൊഴി വനിതാ പോലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുകയും കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments