banner

ബിപിഎൽ വിഭാഗത്തിന് ഗ്ലൂക്കോമീറ്റർ സൗജന്യം; എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാം

തിരുവനന്തപുരം : ബി.പി.എൽ വിഭാഗക്കാർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകാൻ പദ്ധതിയുമായി സമൂഹ്യനീതി വകുപ്പ്. പ്രമേഹരോഗമുള്ള മുതിർന്ന വ്യക്തികൾക്ക് വയോമധുരം പദ്ധതിയിലൂടെയാണ് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം...
അപേക്ഷകർ പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം.- ബിപിഎല്‍ കുടുംബാംഗമായ അറുപതോ അതിന് മുകളിലോ പ്രായമുള്ളവരായിരിക്കണം. (കൂടുതല്‍ അപേക്ഷകർ ഉണ്ടെങ്കിൽ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന). 

അപേക്ഷാ ഫോറം സാമൂഹ്യനീതി വകുപ്പിന്റെ http://swd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സെപ്തംബർ പതിനഞ്ചിന് മുൻപ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

Post a Comment

0 Comments