മലയാളസിനിമയ്ക്ക് വേറിട്ട വഴികള്‍ കാണിച്ചു നല്കിയ സംവിധായകനും തിരക്കഥാകൃത്തുമായ ജി.എസ്.പണിക്കര്‍ അന്തരിച്ചു. അര്‍ബുദരോഗ ബാധിതിനായി ചികിത്സയില്‍ കഴിയുകയായിരുന്നു. എം.ടി. വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഏകാകിനിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി.
1976-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടി. ആദ്യ റോഡ് മൂവി എന്ന വിശേഷണത്തിനും ഈ ചിത്രം അര്‍ഹമായി. പിന്നീട് ‘പ്രകൃതി മനോഹരി'(1980), ‘സഹ്യന്റെ മകന്'(1982), ‘പാണ്ഡവപുരം’ (1986), ‘വസരശയ്യ’ (1993) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
ഏഴ് സിനിമകള്‍ സ്വന്തമായി നിര്‍മിച്ചു സംവിധാനം ചെയ്തു. രണ്ട് സിനിമകള്‍ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കുറേ നാളുകളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം 2018-ല്‍ ‘മിഡ് സമ്മര്‍ ഡ്രീംസ്’ എന്ന പേരില്‍ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
0 Comments