banner

നിറകണ്ണുകളോടെ പ്രിയതമന് സല്യൂട്ട് നൽകി യാത്രയാക്കി ഭാര്യ; ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട

കൊച്ചി : മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്‍റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. 

എറണാകുളം മാമംഗലത്ത വസതിയിൽ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത്

വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. 

Post a Comment

0 Comments