banner

ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദില്ല, ചാന്‍സലര്‍ സ്ഥാനം നാണക്കേട് - ആഞ്ഞടിച്ച് ഗവര്‍ണര്‍



തിരുവനന്തപുരം : സർവകലാശാലാ ചാന്‍സലര്‍ ആയിരിക്കുന്നത് തനിക്ക് നാണക്കേടായി തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്നു ഡൽഹിയിൽനിന്നും തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

ksfe prakkulam


നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാലാ നിയമ ഭേദഗതി ബില്ല് തെറ്റില്ലെന്നും അത് അവതരിപ്പിക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഉണ്ടെന്നും ഗവർണർ പറഞ്ഞു. നിയമപരമായും ഭരണഘടനാപരമായും തന്നിൽ അർപ്പിതമായ ജോലിയാണ് നിർവഹിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു നിയമനം നൽകാനുള്ള തീരുമാനം പൊതുജനങ്ങൾ അറിഞ്ഞിട്ടും സർക്കാർ പ്രതിരോധം തീര്‍ക്കുകയാണെന്ന് ഗവർണർ പറഞ്ഞു.

Post a Comment

0 Comments