banner

കനത്ത മഴയിൽ മുങ്ങി കൊച്ചി; പലയിടത്തും വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

കൊച്ചി : മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴയിൽ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. 

ksfe prakkulam
എംജി റോഡ്, കലൂർ, പനമ്പള്ളി നഗർ, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കൊച്ചി – മധുര ദേശീയപാതയിലെ വരിക്കോലിയിലും ഗതാഗതം തടസ്സപ്പെട്ടു. പുത്തന്‍കുരിശില്‍ ദേശീയപാതയിലും വെള്ളം കയറി.

കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്‌.

ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കനത്ത മഴയാണ്. കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുൾപൊട്ടൽ കാരണം പമ്പയിൽ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.

അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. വീടുകളിൽ വെള്ളം കയറി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

Post a Comment

0 Comments