banner

അധ്യാപകനിൽ നിന്ന് 99 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 99 കോടി രൂപ വിലമതിക്കുന്ന 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തിൽ തെലങ്കാന സ്വദേശിയായ അദ്ധ്യാപകനെ ഡി ആർ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 

അൻപത്തിരണ്ടുകാരനായ പ്രതി എത്യോപ്യൻ എയർലൈൻ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ലഗേജ് പരിശോധനയ്ക്കിടെയാണ് ട്രോളി ബാഗുകളിൽ ഹെറോയിൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. 

Post a Comment

0 Comments