banner

സര്‍വകലാശാലകളിലെ ബന്ധുനിയമനം; ഉന്നത സമിതിയെ നിയമിക്കാനൊരുങ്ങി ഗവർണർ



സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉന്നത സമിതിയെ നിയോഗിക്കാനൊരുങ്ങി ഗവര്‍ണര്‍.  വിരമിച്ച ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധരും സമിതിയിലുണ്ടാകും. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നെത്തിയാല്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊളളും. നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിലാണ് സമിതി രൂപീകരിക്കുന്നത്. 

നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സമിതി വിശദമായി പരിശോധിക്കും. 25ന് കേരളത്തില്‍ മടങ്ങിയെത്തിയതിന് ശേഷം സമിതി സംബന്ധിച്ച  അന്തിമ തീരുമാനം ഗവര്‍ണര്‍ കൊക്കൊള്ളും. സര്‍വകലാശാലാ നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ ചാന്‍സിലര്‍ കൂടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗൗരവമായാണ് കാണുന്നത്. രാഷ്ട്രീയ ഇടപെടലില്‍ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റിയെന്നും താന്‍ ചാന്‍സലര്‍ ആയിരിക്കെ ഇതനുവദിക്കില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

ഇതിന് ശേഷമാണ് സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്ഭവന്‍ കടന്നത്.  യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട് വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്നും നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.  ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. 
ksfe prakkulam

Post a Comment

0 Comments