banner

മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി



കൊച്ചി : മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർകാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിനാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെയാണ് വിചാരണക്കോടതിക്കു റദ്ദാക്കാൻ സാധിക്കുക എന്നു ഹൈക്കോടതി ആരാഞ്ഞു.

ksfe prakkulam


ജാമ്യം റദ്ദാക്കിയ വിചാണക്കോടതി നടപടിയിൽ വരുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

കക്ഷികളെ സ്വാധീനിച്ചിട്ടില്ല എന്നു വ്യക്തമാക്കി കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു.

മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്നു കാണിച്ചു പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചാണു വിചാരണക്കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ ജാമ്യം റദ്ദാക്കിയത്.

Post a Comment

0 Comments