banner

മുഖ്യമന്ത്രിയുടെ സുരക്ഷാ ചിലവ് എത്ര?: നാല് ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ, എല്ലാത്തിനും കൂടി ഒരു മറുപടി നൽകി മുഖ്യമന്ത്രി



തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയ്ക്ക് എത്ര രൂപയാണ് ചിലവ് വരുന്നതെന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ksfe prakkulam


‘ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇതുവരെ എത്ര പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്?, ഏതൊക്കെ റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്?, ഇവര്‍ക്ക് ശമ്പളത്തിനായുള്‍പ്പടെ അനുവദിച്ചിരിക്കുന്ന തുക?, സര്‍ക്കാരിന് ആകെ എത്ര രൂപ ചെലവായി? എന്നീ ചോദ്യങ്ങളായിരുന്നു ഷാഫി പറമ്പില്‍ നിയമസഭയില്‍ ചോദിച്ചത്.

ഷാഫിയുടെ നാല് ചോദ്യങ്ങൾക്കും ഒരു ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്. ‘ഇസെഡ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സംരക്ഷിത വ്യക്തികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷയാണ് നല്‍കി വരുന്നത്. ഇപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പരസ്യമാക്കുന്നത് അത്തരം സുരക്ഷയുള്ള വ്യക്തികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍വാഹമില്ല’, മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments