അതേ സമയം, തെങ്ങ് മുറിക്കാൻ നിങ്ങൾക്ക് പണമില്ലെങ്കിൽ പറ ഞങ്ങൾ മുറിച്ചു മാറ്റാമെന്ന് ഉദ്യോഗസ്ഥരോട് മുതിർന്ന കോൺഗ്രസ്സ് നേതാവ് മോഹൻ ബാബു പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം തെങ്ങ് മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ശേഷം ഉദ്യോഗസ്ഥരോട് നടത്തിയ ചർച്ചയിലാണ് മോഹൻ ബാബു പ്രതികരിച്ചത്.
ഡിജോ ദിവാകരന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് തൃക്കവൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് മനു, പ്രണവ് നന്ദു, ഷാറു സാദിക്ക്, മേരിദാസൻ, ബിനീഷ്, അജയ്, അനുരാജ് തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments