ചെന്നൈ : സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്നാട് സർക്കാർ. ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി മുതൽ കേസെടുക്കാം. പരാതിയിൻമേൽ അറസ്റ്റ് ചെയ്യാനും സാധിക്കും.
അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം പുതുക്കിയ നിയമം പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും.
ബസിലെ കണ്ടക്ടർക്കാണ് ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിനിടയിൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാൽ യാത്രക്കാരനെ ബസ്സിൽ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്.
സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കൽ, ലൈംഗികമായി സ്പർശിക്കൽ, മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കൽ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് തമിഴ്നാട്ടിലെ പുതിയ നിയമം.
0 Comments