banner

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റ് ഉടന്‍

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തു. ഇസ്ലാമാബാദില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെ ജഡ്ജിയെയും രണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

ksfe prakkulam

മജിസ്ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാന്‍ അനുകൂലകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും ജുഡീഷ്യറിക്കുമെതിരെ ഇമ്രാന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ മജിസ്ട്രേറ്റിനുമെതിരെ നിയമ നടപടിയെടുക്കുമെന്നായിരുന്നു വിവാദ പ്രസംഗത്തിലൂടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിന്റെ ദൃശ്യം ഒരുകാരണവശാലും മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ വാച്ച് ഡോഗ് അറിയിച്ചു. ഇമ്രാന്‍ഖാന്‍ തന്റെ പ്രസംഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്ന പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

إرسال تعليق

0 تعليقات