കൊല്ലം : പാണ്ടി ലോറി വീടിന് മുറ്റത്തേക്ക് മറിഞ്ഞ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊട്ടാരക്കര നെടുവത്തൂരിലാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ലോറി മറിയുകയായിരുന്നു. വീതി കുറഞ്ഞ വഴിയിലൂടെ അമിത ലോഡുമായി കടന്ന് പോയതാണ് അപകട കാരണമെന്നാണ് അനുമാനിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാത്രി പത്ത് മണിക്ക് ശേഷം പാതി ലോഡുമായെത്തിയ ലോറി ഇവിടെ നിന്ന് ബാക്കി ലോഡ് കയറ്റിയ ശേഷം ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ ശ്രമിക്കവേ റോഡിൻ്റെ ഒരു വശം ഇടിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ലോറി മറിയുകയായിരുന്നു. മറിയുന്ന സമയം വീടിനും സമീപത്തുമായി ആളുകൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം നിമിത്തം ഇവർ രക്ഷപ്പെട്ടു. വീടിന് കാര്യമായ കേടുപാടുകളില്ല.
0 Comments