banner

കൊല്ലത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

കൊല്ലം : 2018 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ ശക്തികുളങ്ങര പോലീസ്‌ സ്റ്റേഷന പരിധിയില്‍ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം,
മാനഭംഗപ്പെടുത്തല്‍, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ശക്തികുളങ്ങര സ്വദേശി ഷാന്‍ എന്ന്‌ വിളിക്കുന്ന മുഹമ്മദ്‌ അസ്ലാം (25) ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്‌. 

2018 മുതല്‍ 2022 വരെ ഏഴ്‌ ക്രിമിനല്‍
കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്‌. ശക്തികുളങ്ങര പോലീസ്‌ സ്റ്റേഷനില്‍ 2018-ല്‍ മാരകമായി ദേഹോപ്രദവം ഏൽപ്പിച്ചതിനും ഹെല്‍മെറ്റ്‌ ഉപയോഗിച്ച്‌ തലക്കടിച്ച്‌ നരഹത്യശ്രമം നടത്തിയതിനും, 2019 ല്‍ വഴിതടഞ്ഞ്‌ നിര്‍ത്തി അക്രമം നടത്തിയതിന്‌
രണ്ട്‌ കേസുകളും ടാങ്കര്‍ ലോറി തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ട്‌ ദേഹോപ്രദ്രവം നടത്തുകയും കക്കൂസ്‌ മാലിന്യം പൊതുസ്ഥലത്ത്‌ ഒഴുക്കിവിട്ട്‌ പരിസരമലിനീകരണം നടത്തിയതിനും കേസുണ്ട്‌. 2021 ല്‍ കൊല്ലം ബൈപ്പാസ്‌ റോഡ്‌ സൈഡില്‍ പാര്‍ക്ക്‌
ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനും 2022 ല്‍ യുവതിയെ ദേഹോപ്രദവം ഏല്‍പ്പിച്ച്‌ മാനഭംഗപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസ്‌
നിലവിലുണ്ട്‌. 

കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ
പോലീസ്‌ മേധാവി മെറിന്‍ ജോസഫ്‌ ഐ.പി.എസ്‌ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ്‌ ന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കരുതല്‍ തടങ്കലിനുത്തരവായത്‌. 

ശക്തികുളങ്ങര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍
ബിനു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എസ്സ്‌.ഐ മാരായ ആശ ഐ.വി, സലീം,
എ.എസ്‌.ഐ ഡാര്‍വിന്‍, സിപിഒ രാജേഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

Post a Comment

0 Comments