banner

വരുമാനമുണ്ടാക്കാന്‍ യാത്രക്കാരുടെ വിവരങ്ങള്‍ വില്‍ക്കാനൊരുങ്ങി ഐആര്‍സിടിസി: 1000 കോടി ലക്ഷ്യം

ന്യൂഡല്‍ഹി : വരുമാനം വര്‍ധിപ്പിക്കാന്‍ യാത്രക്കാരുടെ വിവരങ്ങള്‍ വില്‍ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിംഗ് കമ്പനിയായ ഐആര്‍സിടിസി (റെയില്‍വേസ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍). ഇതിനായി യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനം നേടാനാവശ്യമായ ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ 1000 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായതിനാല്‍ നിരവധിയാള്‍ക്കാരുടെ വിവരങ്ങളാണ് കമ്പനിയുടെ കൈവശമുള്ളത്. ഇതുവരെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കമ്പനിയുടെ സൈറ്റിലുണ്ടാകും. വാര്‍ത്ത പുറത്ത് വന്നതോടെ ആശങ്കകളും ശക്തമായ പ്രതിഷേധങ്ങളുമാണ് ഉയരുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നീക്കമാണ് ഐആര്‍സിടിസിയുടേ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ആരോപണം.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഐആര്‍സിടിസിയുടെ ഓഹരി വിലയില്‍ വലിയ വര്‍ധനയുണ്ടാവുകയും ചെയ്തിട്ടുണ്ട്. അഞ്ചുശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്.

إرسال تعليق

0 تعليقات