banner

കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാല് പിടിപ്പിച്ചതിന് ശേഷം മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം : സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ച് കൊല്ലത്ത് യുവാവിനെ പരസ്യമായി മർദ്ദിച്ചതായി ആരോപണം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് ക്രൂര മർദനമേറ്റത്. യുവാവിനെ വിളിച്ചുവരുത്തി കാല് പിടിപ്പിച്ചതിന് ശേഷമായിരുന്നു മർദനം.

കേസിൽ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ ഒന്നാം തിയതിയാണ് അച്ചുവിനെ പ്രതികള്‍ മര്‍ദ്ദിച്ചത്. വാട്ട്സാപ്പില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള പ്രതികാരമായിട്ടാണ് അച്ചുവിനെ മര്‍ദ്ദിച്ചത്. കരുനാഗപ്പള്ളിയിലെ ഒരു കാട്ടില്‍വെച്ചാണ് അച്ചുവിനെ ആക്രമിച്ചത്. ദൃശ്യങ്ങളെടുത്ത ശേഷം യുവാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 

إرسال تعليق

0 تعليقات