banner

അഞ്ചാലുംമൂട്ടിൽ യുവാവ് കായലിൽ ചാടിയതായി അഭ്യൂഹം; തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തിയത് ഒളിച്ചിരുന്ന നിലയിൽ

അഞ്ചാലുംമൂട് : മതിലിൽ യുവാവ് കായലിൽ ചാടിയതായി അഭ്യൂഹം വന്നതിനെ തുടർന്ന് മണിക്കൂറുകളോളം നാട് പരിഭ്രാന്തിയിലായി. വെങ്കേക്കര കുളങ്ങര കായലിലാണ് 22 കാരനായ യുവാവ് ചാടിയതായി അഭ്യൂഹം പടർന്നത്. പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. 

പിന്നാലെ യുവാവിനെ സമീപത്ത് നിന്ന് ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കായലിൻ്റെ സമീപത്ത് കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിഭ്രാന്തി പരന്നത്. തുടർന്ന് നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം കൈമാറിയതോടെ യുവാവിനായി കായലിൽ തിരച്ചിലും ആരംഭിക്കുകയായിരുന്നു.

യഥാർത്ഥത്തിൽ ചാടാനെത്തിയ യുവാവ് കായലിൽ നിന്ന് ഇതിനോടകം തിരിച്ചു കയറിയിരുന്നു. നാട്ടുകാരും ഉദ്യോഗസ്ഥരും തിരച്ചിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പേടിയിൽ യുവാവ് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് പ്രതികൂല കാലാവസ്ഥയേയും മറ്റും തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചതിന് പിന്നാലെ യുവാവിനെ സമീപത്ത് നിന്ന് കണ്ടെത്തി. ടിയാനെ മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാകില്ല....
അഷ്ടമുടി ലൈവുമായി സംസാരിക്കാം ഏത് നേരവും വാട്സാപ്പിലൂടെ: wa.me/918907887883

Post a Comment

0 Comments