banner

കണ്ണൂരിലും കോഴിക്കോടും ഉരുള്‍പൊട്ടിയതായി സംശയം



കണ്ണൂര്‍ : കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുള്‍പൊട്ടിയതായി സംശയം. 

ksfe prakkulam


മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയിക്കുന്നത്. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്പ് ഉരുള്‍പൊട്ടലുണ്ടായി മൂന്നുപേര്‍ മരിച്ചിരുന്നു. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതയിലാണ്. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതാണ് സംശയത്തിന് കാരണം.

മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുകയും മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വാണിമേല്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകി.

Post a Comment

0 Comments