banner

മാധ്യമപ്രവർത്തകൻ എം എസ് സന്ദീപ് അന്തരിച്ചു

കോട്ടയം : മംഗളം ദിനപത്രം ലേഖകനും മാധ്യമപ്രവർത്തകനുമായ എംഎസ് സന്ദീപ് കൂട്ടിക്കൽ (37) അന്തരിച്ചു. മംഗളം ദിനപത്രത്തിന്റെ കോട്ടയം,ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായിരുന്നു.

അസുഖബാധിതനായ അദ്ദേഹത്തെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

സംസ്‌കാരം പിന്നീട്. നിലവിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു.

Post a Comment

0 Comments