banner

ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; യുവമോർച്ചയ്ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത സംഭവത്തിൽ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പാലക്കാട് നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയില്‍ ദേശീയ പതാകയെ അപമാനിച്ചു എന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയിൽ ആരോപിക്കുന്നത്.

ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പോലിസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. 

ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കിയത്. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്.

Post a Comment

0 Comments